മീനച്ചിലാറ്റിൽ പമ്പ് ഹൗസിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
104

കോട്ടയം മീനച്ചിലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ മകൾ സൗമ്യയെയാണു (39) കിടങ്ങൂർ – കട്ടച്ചിറ റോഡിൽ പമ്പ് ഹൗസിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമായിട്ടും മടങ്ങിയെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ പൊലീസിൽ പരാതി നൽകി. മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചു പൊലീസ് കിടങ്ങൂരിൽ എത്തുകയായിരുന്നു.

അന്വേഷണത്തിൽ സൗമ്യയുടെ സ്കൂട്ടറും ബാഗും കണ്ടെത്തി. തുടർന്നു മീനച്ചിലാറ്റിൽ നടത്തിയ തിരച്ചിലിൽ 11.30 ഓടെ മൃതദേഹം ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും. സുമേഷാണു ഭർത്താവ്. മകൾ: ലക്ഷ്മി. സഹോദരൻ: രാജേഷ് (ചെമ്പരത്തിമൂട് വർക് ഷോപ്പ്).