പൃഥ്വിരാജ് ചിത്രം ‘കുരുതി’യുടെ ട്രെയിലർ പുറത്തിറങ്ങി

0
96

 

പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് കുരുതി. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപോഴിതാ സിനിമയുടെ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ്.

ലഹളയടക്കമുള്ള കാര്യങ്ങൾ സിനിമയിലുണ്ടെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്. നീ ചെയ്തതിനൊക്കെ പടച്ചോൻ ഒരിക്കൽ കണക്ക് ചോദിക്കുമെന്ന് ട്രെയിലറിൽ പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്നു. മനു വാര്യർ ആണ് കുരുതി സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11ന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുക.സുപ്രിയ പൃഥ്വിരാജ് ആണ് ചിത്രം നിർമിക്കുന്നത്. റോഷൻ, മുരളി ഗോപി, സ്രിദ്ധ തുടങ്ങി ഒട്ടേറെ താരങ്ങൾ ട്രെയിലറിൽ ഉണ്ട്.