ലീഗിന്റെ കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വന്നതോടെ പി കെ കുഞ്ഞാലിക്കുട്ടിക്ക് പരിഹാസവർഷം. ദുരാരോപണത്തിന്റെ പേരിൽ മുൻമന്ത്രി കെ ടി ജലീലിനെ വിടാതെ പിന്തുടറുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും സംഘവും. സാക്ഷി എന്ന നിലയിൽ കെ ടി ജലീലിനെ മൊഴി എടുക്കാൻ വിളിപ്പിച്ചപ്പോൾ അത് ചോദ്യം ചെയ്യലാക്കി മാറ്റുകയും ജലീൽ രാജിവെക്കണമെന്നടക്കം നിരന്തരം ആവശ്യപെട്ടിരുന്നു. സത്യാവസ്ഥ പുറത്തു വന്നിട്ടും വാജ്യപ്രചരണം തുടരുകയായിരുന്നു കുഞ്ഞാലിക്കുട്ടിയും സംഘവും .
കെ എം ഷാജി എം സി കമറുദ്ദിൻ വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സാമ്പത്തിക അഴിമതിയും കൊള്ളയും ന്യായികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മകന്റെ അനധികൃത നിക്ഷേപം സംബന്ധിച്ച് വ്യക്തമായ വിശദികരണം നല്കാൻ കുഞ്ഞാലിക്കുട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതിനിടയിലാണ് കള്ളപ്പണം ഇടപാട് സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നത്. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ട്രോൾ മഴ നിറഞ്ഞത്.