നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ങ്ങേ​യ​റ്റം മാ​ന്യ​മാ​യ രീ​തി​യി​ൽ : പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്

0
17

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് അ​ങ്ങേ​യ​റ്റം മാ​ന്യ​മാ​യ രീ​തി​യി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഇ​ക്കാ​ര്യം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോവിഡ്, ട്രാഫിക്ക് ഡ്യൂട്ടികൾ നടപ്പിലാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി നോക്കേണ്ടിവരുന്നത്. എന്നാൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ അതിരുവിട്ടു പെരുമാറാൻ പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഓർമ്മിപ്പിച്ചു.

കോവിഡ്, ട്രാഫിക്ക് നിയന്ത്രണങ്ങളുടെ ചുമതല വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അതിരുകടക്കുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം