അമേരിക്കയിൽ പെൻറഗൺ മെട്രോ സ്റ്റേഷനു സമീപം അക്രമം. അക്രമത്തിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കത്തിക്കുത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥൻ ആശുപത്രിയിലാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് യുഎസ് പ്രതിരോധ ആസ്ഥാനമായ പെൻറഗണിലെ മെട്രോ സ്റ്റേഷനു സമീപത്തെ ബസ് പ്ലാറ്റ്ഫോമിൽ വെടിവയ്പ് നടന്നിരുന്നു.
വെടിവയ്പും കത്തിക്കുത്തും തമ്മിലുള്ള ബന്ധം സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. വെടിവയ്പ് ഉണ്ടായതോടെ പ്രദേശം അടച്ചെങ്കിലും പരിശോധനകൾക്കു നിയന്ത്രണങ്ങൾ പിൻവലിച്ചു.