കള്ളപ്പണം വെളുപ്പിക്കൽ: ഹൈദരലി ശിഹാബ് തങ്ങളെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇ ഡി

0
85

കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി ഇ ഡി ഹൈദരലി തങ്ങൾക്ക് നോട്ടീസ് അയച്ചു. മറ്റന്നാൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കോടിക്കണക്കിനു രൂപ വെളുപ്പിച്ചുവെന്നും മറ്റു ചില സ്ഥാപനങ്ങൾ വഴിയുള്ള ഇടപാടുകൾ നടത്തിയെന്നും പരാതി ഉയർന്നിരുന്നു.

മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലാണ് തങ്ങളെ ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെ ചികിത്സാകേന്ദ്രത്തിലെത്തിയാണ് ഇ ഡി അധികൃതർ നോട്ടീസ് കൈമാറിയത്.

നേരത്തെ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഒടുവിൽ മൂന്നാം തവണ പാണക്കാട്ടെ വീട്ടിൽ എത്തിയാണ് ചോദ്യം ചെയ്‍തത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ഹൈദരലി തങ്ങൾക്ക് ഇ ഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.