ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കർണാടക മന്ത്രി

0
65

ബസവരാജ്‌ ബൊമ്മെ മന്ത്രിസഭയിൽ പുതുതായി സ്ഥാനമേറ്റ മന്ത്രിമാരിൽ ചിലർ സത്യപ്രതിജ്ഞ ചെയ്തത് ഗോമൂത്ര നാമത്തില്‍. ചിലരാകട്ടെ കര്‍ഷക നാമത്തിലും ദൈവനാമത്തിലും പ്രതിജ്ഞ ചൊല്ലി. ബുധനാഴ്ച ഉച്ചക്ക് കർണാടക രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് മന്ത്രിമാർ ഗോമൂത്രം, കര്‍ഷകര്‍ എന്നിവരുടെ നാമത്തിലും ദൈവനാമത്തിലുമായി സത്യപ്രതിജ്ഞ ചൊല്ലിയത്.

മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമൂത്ര നാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനി കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തില്‍ അധികാരമേല്‍ക്കുന്നുവെന്നാണ് പ്രതിജ്ഞ ചെയ്തത്. ബിദർ ജില്ലയിലെ ഒരാദ് നിയമസഭാ മണ്ഡലത്തെയാണ് പ്രഭു ചൗഹാൻ പ്രതിനിധീകരിക്കുന്നത്.
അതേസമയം, പ്രഭു ചൗഹാൻ അടക്കമുള്ളവർ സത്യവാചകം ചൊല്ലിയതിൽ അപാകത ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഒന്നുകിൽ ദൈവനാമത്തിൽ അതല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആണ് ചൊല്ലരു. കർണാടകത്തിൽ ബഹുഭൂരിഭാഗം പേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുക. എന്നാൽ, ഗോമൂത്ര നാമത്തിൽ പ്രതിജ്ഞ ചൊല്ലിയ പ്രഭു ചൗഹാന്റെ നടപടി അനുചിതമാണെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സത്യവാചകം ചൊല്ലിയതിൽ അപാകത ഉണ്ടെന്ന് തെളിഞ്ഞാൽ വീണ്ടും സത്യപ്രതിജ്ഞ ചൊല്ലേണ്ടിവരും.