Wednesday
17 December 2025
30.8 C
Kerala
HomeIndiaപെഗാസസ് ; മാധ്യമ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് അന്വേഷിക്കണം- എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയിൽ

പെഗാസസ് ; മാധ്യമ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടത് അന്വേഷിക്കണം- എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീംകോടതിയിൽ

പെഗാസസ്‌ ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട്‌ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ഓഫ്‌ ഇന്ത്യ (ഇജിഐ) സുപ്രീം കോടതിയെ സമീപിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച്‌ (എസ്‌ഐടി) സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന്‌ എഡിറ്റേഴ്‌സ്‌ ഗിൽഡ്‌ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ ചാര സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച്‌ നിരീക്ഷിക്കുന്നത്‌ മാധ്യമ സ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റമാണ്‌.

അതിന്‌ സർക്കാരിന്‌ അവകാശമില്ല. പ്രത്യേക അന്വേഷണ സംഘം വിഷയം അന്വേഷിക്കണമെന്ന് എഡി‌റ്റേഴ്‌സ് ഗില്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ കേന്ദ്ര സ‌ര്‍ക്കാരിന് അവകാശമില്ല. എന്തിന് സര്‍ക്കാര്‍ ഇടപെട്ടു എന്നതില്‍ അന്വേഷണം വേണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെടുന്നു. ഭരണഘടന ഗവൺമെന്റിന്‌ നലകുന്ന അധികാര പരിധി ലംഘിച്ചോ, പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ സർക്കാർ സ്വീകരിക്കുന്ന നടപടികൾ എന്നിവ അറിയാൻ പൗരന്‌ അവകാശമുണ്ട്‌.

പെഗാസസിൽ അന്വേഷണമാവശ്യപ്പെട്ടുള്ള എഡിറ്റേഴ്‌സ്‌ ഗിൽഡിന്റേതടക്കമുള്ള ഹർജികൾ ആഗസ്‌റ്റ്‌ 5ന്‌ ചീഫ്‌ അധ്യക്ഷനായ ബെഞ്ച്‌ പരിഗണിക്കും. ജോൺ ബ്രിട്ടാസ്‌ എംപി, അഡ്വ. എംഎൽ ശർമ, മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ തുടങ്ങിയവരും നേരത്തെ അന്വേഷണമാവശ്യപ്പെട്ട്‌ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

 

RELATED ARTICLES

Most Popular

Recent Comments