ബിജെപി എന്ന് കേൾക്കുമ്പോൾ മുട്ട് വിറയ്ക്കുന്ന ഇ ഡി

0
81

കള്ളനോട്ടും കുഴൽപ്പണവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന, അല്ലെങ്കിൽ അട്ടിമറിക്കുന്ന കൊടും സാമ്പത്തിക കുറ്റകൃത്യമാണ്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യം നടത്തിയെന്ന ആരോപണം ബിജെപിക്കെതിരെ ഉയർന്നിട്ടും അതേപ്പറ്റി അന്വേഷിക്കാൻ എന്തെ കേന്ദ്ര അന്വേഷണ ഏജൻസികൾ തയ്യാറാകാത്തത്. ഏറെ ദുരൂഹത ഉയർത്തുന്നുണ്ട്‌ ഇ ഡിയുടെയും ആദായനികുതി വകുപ്പിന്റെയും ഒക്കെ നടപടികൾ. നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ 40 കോടിയിലേറെ രൂപ കുഴൽപ്പണ രൂപത്തിൽ കേരളത്തിലേക്ക് കടത്തിയെന്ന അതീവ ഗൗരവമേറിയ ആരോപണമാണ് ബിജെപിക്കെതിരെ ഉയർന്നിരിക്കുന്നത്