ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ പൊരുതി വീണു, ഇനി വെങ്കല പോരാട്ടം

0
73

 

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ.

ഒരു ഘട്ടത്തിൽ ലീഡ്​ പിടിച്ച ശേഷം അവസാന രണ്ടു ക്വാർട്ടറുകളിൽ സൂപർ താരം അലക്​സാണ്ടർ ഹെൻഡ്രിക്​സ്​ നേടിയ ഹാട്രിക്​ മികവിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഇന്ത്യക്ക്​ മെഡലുറപ്പിക്കാൻ ഇനി മൂന്നാം സ്​ഥാനക്കാർക്കായുള്ള പോരാട്ടം ജയിക്കണം. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്.