രാജ്യത്തെ 24 വ്യാജസര്‍വകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി(യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്). എട്ട് വ്യാജ സര്‍വകലാശാലകളുമായി ഉത്തര്‍പ്രദേശാണ് മുന്നില്‍. കേരളവും പട്ടികയിലുണ്ട്. യുജിസിയുടെ മാനദണ്ഡം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സര്വകാലാശാലകളെക്കുറിച്ചും പരാമര്‍ശമുണ്ട്.
വാരണസേയ സംസ്കൃത വിശ്വവിദ്യാലയം, വാരാണസി; മഹിള ഗ്രാം വിദ്യാപീഠം, അലഹബാദ്; ഗാന്ധി ഹിന്ദി വിദ്യാപീഠം, അലഹബാദ്; നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്സ് ഹോമിയോപ്പതി, കാൺപൂർ; നേതാജി സുഭാഷ് ചന്ദ്ര ബോസ് ഓപ്പൺ യൂണിവേഴ്സിറ്റി, അലിഗഡ്; ഉത്തർപ്രദേശ് വിശ്വവിദ്യാലയം, മഥുര; മഹാറാണ പ്രതാപ് ശിക്ഷാ നികേതൻ വിശ്വവിദ്യാലയം, പ്രതാപ്ഗഡ്, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത്ത്, നോയിഡ എന്നിവയാണ് യുപിയിലെ വ്യാജന്മാർ.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഏഴ് വ്യാജ സര്‍വകലാശാലകളുണ്ട്. കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേഷണൽ യൂണിവേഴ്സിറ്റി, എഡിആർ സെൻട്രിക് ജുറിഡീഷ്യൽ യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്, അധ്യാത്മിക വിശ്വവിദ്യാലയം (ആത്മീയ സർവകലാശാല) എന്നിവയാണ് ഡൽഹിയിലേത്.
ഒഡീഷയിലും പശ്ചിമ ബംഗാളിലും രണ്ട് സർവകലാശാലകൾ വീതമുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, കൊൽക്കത്ത, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്, കൊൽക്കത്ത, നബഭാരത് ശിക്ഷ പരിഷത്ത്, റൂർക്കല, നോർത്ത് ഒറീസ കാർഷിക, സാങ്കേതിക സർവകലാശാല എന്നിവയാണത്.
കർണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ വ്യാജ സർവകലാശാലകളുണ്ട്. ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ, പുതുച്ചേരി; ക്രൈസ്റ്റ് ന്യൂ ടെസ്റ്റ്മെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശ്; രാജ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ; സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കേരള, ബഡഗൻവി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, കർണാടക എന്നിവയാണവ.
ഭാരതീയ ശിക്ഷാ പരിഷത്ത്, ലക്നൗ, യുപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആൻഡ് മാനേജ്മെന്റ് (ഐഐപിഎം), കുത്തബ് എൻക്ലേവ്, ന്യൂഡൽഹി എന്നിവ യുജിസി മാനദണ്ഡം ലംഘിച്ച് പ്രവർത്തിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.