കോട്ടയത്ത് ഇരട്ടസഹോദരങ്ങള്‍ തൂങ്ങിമരിച്ച നിലയില്‍

0
92

കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീർ, നിസാർ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്.

ക്രെയിൻ സർവീസ്, വർക്ക് ഷോപ്പ് ജോലികൾ ചെയ്ത് വരന്നവരായിരുന്നു ഇവർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാളുകളായി ഇവർക്ക് വരുമാനം ഇല്ലായിരുന്നു.

 

ഇവർക്ക് 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്ന് സുഹൃത്ത് മനോജ് പറഞ്ഞു. ​സഹോദരങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു