വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില കൂട്ടി, ഈ ​വ​ർ‌​ഷം കൂ​ടി​യ​ത് 303 രൂ​പ

0
79

 

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സി​ലി​ണ്ട​റി​ന് വി​ല കൂ​ട്ടി. ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​നാ​ണ് വി​ല കൂ​ട്ടി​യ​ത്. 19 കി​ലോ സി​ലി​ണ്ട​റി​ന് 72.50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്.

വാ​ണി​ജ്യ സി​ലി​ണ്ട​റി​ൻറെ പു​തി​യ വി​ല 1623 ആ​യി ഉ​യ​ർ​ന്നു. ഈ ​വ​ർ​ഷം വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൂ​ട്ടി​യ​ത് 303 രൂ​പ​യാ​ണ്. എ​ന്നാ​ൽ വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ വി​ല​യി​ൽ മാ​റ്റ​മി​ല്ല.