പകൽ ലഹരിക്കെതിരെ , രാത്രി മയക്കുമരുന്നടിച്ച് നൃത്തം ; സംവിധായകൻ അറസ്റ്റിൽ

0
104

അതീവ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ദേശീയപാതയിൽ നൃത്തം ചെയ്ത യുവാവിനെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജൻ (34) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് മയക്കുമരുന്ന് ലഹരിയിൽ ചിറങ്ങര ദേശീയപാത ജംഗ്ഷനിൽ റോഡിൽ ഡാൻസുകളിക്കുന്നതു കണ്ട യുവാവിനെ പൊലീസ് കയ്യോടെ പിടി കൂടുകയായിരുന്നു.പൊലിസ് നടത്തിയ പരിശോധനയിലാണ് “മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ എന്ന മയക്കുമരുന്ന് പ്രതിയിൽ നിന്നും കണ്ടെത്തിയത്. ഇതിന് 25,000 രൂപയോളം വില വരും.

പിടിയിലായ വിഷ്ണു രാജ് നിരവധി ഹ്രസ്വ ചിത്രങ്ങൾ നിർമ്മിക്കുകയും അവയിൽ ക്യാമറമാനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഹ്രസ്വചിത്രങ്ങളിൽ ചിലത് ലഹരി ഉപയോഗത്തിന്റെ വിപത്തിനെ കുറിച്ച് യുവാക്കളെ ബോധവൽക്കരിക്കുന്നവയാണ്.