അ​ഫ്ഗാ​നി​ൽ യു​എ​ൻ ഓ​ഫീ​സി​ന് നേ​രെ താ​ലി​ബാ​ൻ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

0
77

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്തി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓ​ഫീ​സി​നു നേ​രെ താ​ലി​ബാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്‌​ക്കെ​തി​രാ​യ ഈ ​ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഫ്ഗാ​നി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡെ​ബോ​റ ലി​യോ​ണ്‍​സ് പ്ര​തി​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും പ​രി​ക്കേ​റ്റ​വ​ര്‍ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടേ​യെ​ന്ന് ആ​ശം​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഓ​ഫീ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് നേ​ര്‍​ക്ക് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ യു​എ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. എ​ന്നാ​ൽ സം​ഭ​വ​ത്തി​ല്‍ ഇ​തു​വ​രെ​യും താ​ലി​ബാ​ന്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.