Wednesday
17 December 2025
26.8 C
Kerala
HomeIndiaവാട്സാപ്പിന് പകരക്കാരൻ ; സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാട്സാപ്പിന് പകരക്കാരൻ ; സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

വാട്സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സപ്പിലേത് പോലെ സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താൻ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇൻസ്റ്റന്റ് മെസ്സേജിങ് സിസ്റ്റം പരിഷ്‌ക്കരിച്ചാണ് സന്ദേശ് പുറത്തിറക്കിയത്.

ട്വിറ്ററിന് ബദലായി ‘കൂ’ ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനും ഒരു പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിന് ഒരു ബദൽ ഇറക്കുമെന്ന് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ആണ് ഇത് സൈൻ ആപ്പ് ചെയ്യാൻ വേണ്ടത്. സന്ദേശം അയക്കുന്നതിന് പുറമെ ചിത്രങ്ങളും വിഡിയോയുമൊക്കെ പങ്കുവയ്ക്കാം. ഗ്രൂപ്പുകൾ നിർമിക്കാനും കഴിയും. ആൻഡ്രോയിഡ് 5.0 വേർഷനിലും അതിന് മുകളിലേക്കുമുള്ള സ്മാർട്ട്ഫോണുകളിലുമാണ് സന്ദേശ് പ്രവർത്തിക്കുക. ഐ.ഓ.എസ്., ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ സന്ദേശ് ആപ്പ് ഉപയോഗിക്കാനാകും. വോയിസ് സന്ദേശങ്ങളും ഡാറ്റാ സന്ദേശ്‌നങ്ങളും സന്ദേശിലും ലഭ്യമാണ്. വാട്‌സാപ്പിനെ പോലെ എൻഡ്- ടു- എൻഡ് എൻക്രിപ്റ്റഡ് ഫീച്ചറുമുള്ളതിനാൽ സ്വകാര്യതാ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. സന്ദേശിന് പുറമെ സംവാദ് എന്ന ആപ്പും വികസിപ്പിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ആപ്പിന് വേണ്ട സെർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും. അതിലെ വിവരങ്ങൾ സർക്കാരിന്റെ കീഴിലുള്ള ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലായിരിക്കും സൂക്ഷിക്കുക.
ഡാറ്റാ സെന്ററുകൾ ആക്‌സസ് ചെയ്യാൻ അധികൃതർക്ക് മാത്രമേ സാധിക്കുകയുള്ളു. സന്ദേശിന്റെ ആഡ്രോയ്ഡ് വകഭേദം ആൻഡ്രോയിഡ് കിറ്റ് കാറ്റ് (android 4.4.4 version) മുതലുള്ള ഫോണുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. അത് പോലെ ഐ.ഒ.എസ്. 11 മുതലുള്ള ഐഫോണുകളിൽ മാത്രമായിരിക്കും സന്ദേശ് ഉപയോഗിക്കാനാവുക.

RELATED ARTICLES

Most Popular

Recent Comments