ജിംനാസ്റ്റിക്‌സ് സൂപ്പർതാരം സിമോൺ ബൈൽസ് രണ്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് കൂടി പിന്മാറി

0
68

ജിംനാസ്റ്റിക്‌സ് സൂപ്പർതാരം സിമോൺ ബൈൽസ് ഒളിമ്പിക്‌സിലെ രണ്ട് ഫൈനൽ മത്സരങ്ങളിൽ നിന്ന് കൂടി പിന്മാറി. വോൾട്ട്, അൺ ഈവൻ ബാർസ് എന്നീ ഇനങ്ങളിൽ നിന്നാണ് ബൈൽസ് പിൻമാറിയത്.

കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്ന സിമോൺ ബൈൽസ് കഴിഞ്ഞ ദിവസവും ഒളിമ്പിക്‌സ് ഇനത്തിൽ നിന്ന് പിന്മാറിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഇനത്തിൽ നിന്ന് കൂടിയുള്ള പിൻമാറ്റം.ആരോഗ്യ ജീവനക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.