Wednesday
17 December 2025
31.8 C
Kerala
HomeKeralaരാഖിലും മാനസയും തമ്മിൽ ഒരു വർഷത്തെ പ്രണയം ; കോതമംഗലത്ത് പോയത് മാനസയെ കാണാൻ വേണ്ടി...

രാഖിലും മാനസയും തമ്മിൽ ഒരു വർഷത്തെ പ്രണയം ; കോതമംഗലത്ത് പോയത് മാനസയെ കാണാൻ വേണ്ടി മാത്രം’; വെളിപ്പെടുത്തിലുമായി സുഹൃത്ത്

രാഖിലും മാനസയും തമ്മിൽ പ്രണയം തുടങ്ങിയത് ഒരു വർഷം മുൻപെന്ന് രാഖിലിന്റെ സുഹൃത്ത് ആദിത്യൻ. രാഖിൽ എറണാകുളത്തുപോയത് മാനസയെ കാണാൻ വേണ്ടി മാത്രമാണ്. രാഖിലിന് എറണാകുളത്ത് ജോലി ഇല്ലായിരുന്നു എന്നും സുഹൃത്ത് വെളിപ്പെടുത്തി. രാഖിലിന് തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് അറിയില്ല. ബംഗളൂരുവിൽ രഖിലിന് ബന്ധമുണ്ടായിരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.

മാനസയെ കൊലപ്പെടുത്താൻ രഖിൽ ഉപയോഗിച്ച തോക്ക് വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടുവന്നതെന്നാണ് സൂചന. ലൈസൻസ് ഇല്ലാത്ത ഈ തോക്ക് കേരളത്തിൽ കണ്ടുവരാത്ത തരമാണെന്നാണ് പ്രാഥമിക നിഗമനം. തോക്ക് ഫാക്ടറി നിർമിതമല്ലെന്നും കണ്ടെത്തിയുണ്ട്. തോക്കിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തുന്നത്.

രഖിൽ വടക്കേ ഇന്ത്യയിൽ പോയതായി സൈബർ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ പോയതായാണ് വിവരം. വടക്കേ ഇന്ത്യയിൽ ലഭിക്കുന്ന തരത്തിലുള്ള ഈ തോക്ക് രഖിൽ തന്നെ കേരളത്തിലേക്ക് കൊണ്ടുവന്നതാകാമെന്നാണ് റിപ്പോർട്ട്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

RELATED ARTICLES

Most Popular

Recent Comments