ഇന്ത്യ – ചൈന അതിർത്തി തർക്കം: കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
80

 

ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ഇന്ന് വീണ്ടും കമാൻഡർ തല ചർച്ച നടക്കും. മോൾഡയിൽ രാവിലെ പത്തരക്കാണ് ചർച്ച നടക്കുക. പ്രശ്‌നപരിഹാരത്തിന് ഇത് പന്ത്രണ്ടാം വട്ടമാണ് ഇരു രാജ്യങ്ങളും ചർച്ചക്കിരിക്കുന്നത്. ഹോട്ട്‌സ്പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് നടക്കുന്ന ചർച്ചയിലുണ്ടാകും.

നേരത്തെ ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് പാംഗോഗ് തീരത്ത് നിന്നുള്ള പിന്മാറ്റത്തിൽ തീരുമാനമായത്. പിന്മാറ്റത്തിനുള്ള ധാരണ മറി കടന്ന് ചൈന പ്രകോപനത്തിന് മുതിർന്നതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കരസേന നിഷേധിച്ചിരുന്നു.