ഉപദേശം നല്ലതാ പക്ഷെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എവിടെ ? കേന്ദ്ര മന്ത്രിമാർക്കെതിരെ സിപിഐഎം

0
29

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിന് മേല്‍ കേന്ദ്രസര്‍ക്കാരും ബി.ജെ.പി നേതൃത്വവും പഴി ചാരുന്നതിനെ പ്രതിരോധിക്കാനുറച്ച് സി.പി.ഐ.എം. കേന്ദ്രസര്‍ക്കാരിന്റെ തന്നെ ദേശീയ സിറോ സര്‍വേ ഫലം മുന്‍നിര്‍ത്തി ബി.ജെ.പി വാദങ്ങളെ പൊളിക്കുകയാണ് സി.പി.ഐ.എം .

സൗജന്യ ഉപദേശം നല്‍കാതെ കേരളത്തിന് ആവശ്യമായ വാക്‌സിന്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക് പറഞ്ഞു.

‘കേരളത്തിലാണ് ഏറ്റവും കുറവ് കൊവിഡ് വ്യാപനം. മധ്യപ്രദേശിലാണ് കൂടുതല്‍. സിറോ പ്രിവലന്‍സ് സര്‍വേ ഇതിന് തെളിവാണ്. കേരളം കൊവിഡിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്,’ തോമസ് ഐസക് പറഞ്ഞു.