1990ല്‍ സ്കൂൾ പഠനം ; അങ്ങനെയെങ്കിൽ 1961ലെ ചായക്കച്ചവടമോ ? മോദിജി എയറിലാണ്

0
78

‘ഞാന്‍ ആദ്യമായി ദൊളവീര സന്ദര്‍ശിക്കുന്നത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്.വീണ്ടും അവിടെയെത്തി ആ സ്ഥലം കണ്ട് അതിശയിച്ച് നിന്നിരുന്നു.ഹാരപ്പന്‍ നഗരത്തിന്റെ ഭാഗമായ ദൊളവീര യുനെസ്‌കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു.

എന്നാല്‍ അദ്ദേഹം അതിനോടനുബന്ധിച്ച് ഇട്ട ട്വീറ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മോദിയെ വിമര്‍ശിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.1990ല്‍ പുരാവസ്തു ഗവേഷണ കേന്ദ്രം കണ്ടെത്തിയ ദൊളവീര നഗരം മോദി തന്റെ സ്‌കൂള്‍ കാലത്ത് സന്ദര്‍ശിച്ചുവെന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ദൊളവീരയില്‍ തന്റെ സ്‌കൂള്‍ കാലത്ത് പോയിരുന്നുവെന്നും അത് കണ്ട് അതിശയിച്ചു നിന്നെന്നുമാണ് മോദി പറയുന്നത്.‘ഞാന്‍ ആദ്യമായി ദൊളവീര സന്ദര്‍ശിക്കുന്നത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. വീണ്ടും അവിടെയെത്തി ആ സ്ഥലം കണ്ട് അതിശയിച്ച് നിന്നിരുന്നു. പിന്നീട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദൊളവീരയുടെ നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നു. അവിടം ടൂറിസ സൗഹൃദമാക്കാനും അന്ന് ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു,’ മോദി ട്വീറ്റ് ചെയ്തു.