കല്ലട ആറ്റില്‍ ചാടിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു

0
54

കല്ലട ആറ്റില്‍ ചാടിമരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കിഴക്കേ കല്ലട നിലമേല്‍ സൈജുഭവനില്‍ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (22)ആണ് മരിച്ചത് . ഇന്ന് രാവിലെ 11 ന് ആണ് യുവതി കടപുഴ പാലത്തില്‍ നിന്നും കല്ലട ആറ്റില്‍ ചാടിയത്.

സമീപത്ത് കൊല്ലം തേനി പാതയില്‍ വാഹന പരിശോധന നടത്തിയിരുന്ന കിഴക്കേ കല്ലട പൊലീസ് സംഘം ഓടിയെത്തി സമീപത്തുണ്ടായിരുന്ന വള്ളം ഇറക്കിയാണ് യുവതിയെ കരയിലെത്തിത് ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സ്വര്‍ണ്ണമാലയിലെ താലിയില്‍ സൈജു എന്ന് എഴുതിയിട്ടുള്ളത് വച്ച് സമൂഹമാധ്യമങ്ങളില്‍പ്രചരിച്ച പടം കണ്ട് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.കൈതക്കോട് സ്വദേശിനിയായ യുവതിയുടെ വിവാഹം 11 മാസംമുമ്പാണ് കഴിഞ്ഞത്. ഭര്‍ത്താവ് സൈജു ദുബായിലാണ്.