ടോക്കിയോ ഒ​ളി​മ്പി​ക്സി​ൽ ഒ​രു മെ​ഡ​ൽ കൂ​ടി ഉ​റ​പ്പി​ച്ച് ഇ​ന്ത്യ

0
90

 

ടോക്കിയോ ഒ​ളി​മ്പി​ക്സി​ൽ ഒ​രു മെ​ഡ​ൽ കൂ​ടി ഉ​റ​പ്പി​ച്ച് ഇ​ന്ത്യ. വ​നി​താ ബോ​ക്സിം​ഗി​ൽ ലാ​വ്‌ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ സെ​മി​ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് മെ​ഡ​ൽ ഉ​റ​പ്പാ​യ​ത്. ബോ​ക്സിം​ഗി​ൽ സെ​മി​യി​ൽ എ​ത്തി​യാ​ൽ വെ​ങ്ക​ല മെ​ഡ​ൽ ല​ഭി​ക്കും.

ക്വാ​ർ​ട്ട​റി​ൽ ചൈ​നീ​സ് താ​യ്പേ​യി​യു​ടെ ചെ​ൻ നീ​ൻ ചി​ന്നി​നെ 4-1 എ​ന്ന സ്കോ​റി​ന് ത​ക​ർ​ത്താ​ണ് മ​ണി​പ്പൂ​ർ സ്വ​ദേ​ശി​നി ലാ​വ്‌ലി​ന അ​വ​സാ​ന നാ​ലി​ലെ പോ​രാ​ട്ട​ത്തി​ന് അ​ർ​ഹ​യാ​യ​ത്. ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് സെ​മി​ഫൈ​ന​ൽ. 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ട്ട​വും ഇ​ന്ത്യ​ൻ താ​രം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു മെ​ഡ​ൽ കൂ​ടി ഉ​റ​പ്പി​ച്ച​തോ​ടെ റി​യോ ഒ​ളി​മ്പി​ക്സി​ലെ നേ​ട്ട​ത്തി​നൊ​പ്പം എ​ത്താ​ൻ ഇ​ന്ത്യ​യ്ക്ക് ക​ഴി​ഞ്ഞു. റി​യോ​യി​ൽ ഇ​ന്ത്യ​യ്ക്ക് ഒ​രു വെ​ള്ളി​യും വെ​ങ്ക​ല മെ​ഡ​ലു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.