കോ​വാ​ക്സി​നും കോ​വി​ഷീ​ൽ​ഡും സം​യോ​ജ​നം; വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് പ​ഠ​നാ​നു​മ​തി ന​ൽ​കാ​ൻ

0
90

കോ​വി​ഡ് വാ​ക്സി​നു​ക​ളാ​യ കോ​വാ​ക്സി​നും കോ​വി​ഷീ​ൽ​ഡും സം​യോ​ജി​പ്പി​ച്ച് കൂ​ടു​ത​ൽ പ്ര​തി​രോ​ധ ശേ​ഷി സൃ​ഷ്ടി​ക്കാ​നാ​വു​മോ​യെ​ന്ന് പ​രീ​ക്ഷ​ണം. മി​ശ്രി​ത ഡോ​സു​ക​ളെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ സെ​ൻ​ട്ര​ൽ ഡ്ര​ഗ്സ് സ്റ്റാ​ൻ​ഡേ​ർ​ഡ് ക​ൺ​ട്രോ​ൾ ഓ​ർ​ഗ​നൈ​സേ​ഷ​ൻ വി​ദ​ഗ്ധ സ​മി​തി ശി​പാ​ർ​ശ ചെ​യ്തു.

കു​ട്ടി​ക​ളി​ൽ ബ​യോ​ളി​ജി​ക്ക​ൽ ഇ ​ലി​മി​റ്റ​ഡി​ൻറെ വാ​ക്സി​ൻ ക്ലി​നി​ക്ക​ൽ ട്ര​യ​ൽ ന​ട​ത്താ​നും സ​മി​തി ശി​പാ​ർ​ശ ന​ൽ​കി​യി​ട്ടു​ണ്ട്. കോ​വാ​ക്സി​ൻ, കോ​വി​ഷീ​ൽ​ഡ് സം​യു​ക്തം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് (സി​എം​സി) ആ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ​ഠ​നാ​നു​മ​തി​ക്ക് ശി​പാ​ർ​ശ ന​ൽ​കി.

ഒ​രാ​ൾ​ക്ക് ര​ണ്ട് വ്യ​ത്യ​സ്ത വാ​ക്സി​നു​ക​ൾ ന​ൽ​കാ​നാ​വു​മോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യാ​ൽ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​ക്കു​മോ​യെ​ന്നാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്. വാ​ക്‌​സീ​നു​ക​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ പ​രീ​ക്ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. പ​ല രാ​ജ്യ​ങ്ങ​ളും വാ​ക്‌​സീ​നു​ക​ൾ സം​യോ​ജി​പ്പി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.