ഡെന്റൽ വിദ്യാർത്ഥിനിയെ വെടിവെച്ച് കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കി

0
76

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കോതമംഗലത്ത് വെടിവെച്ച്‌ കൊന്നു. കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്.വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയശേഷം സുഹൃത്ത് രാഗിന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.ഇവരുടെ സുഹൃത്ത് രാഗിനാണ് വെടിയുതിര്‍ത്തത്.രാഗിനും കണ്ണൂര്‍ സ്വദേശിയാണ്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജനായിരുന്നു. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് യുവാവ് വെടിവെച്ചത്. മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.