പുതിയ ഫീച്ചറുമായി വാട്‌സ്ആപ്; ആവശ്യമില്ലാത്ത ചാറ്റുകള്‍ ആർക്കൈവ്ഡ് ഫോള്‍ഡറില്‍ മാത്രം

0
57

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം ലഭ്യമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്. പുതിയ ഫീച്ചർ അനുസരിച്ച് ആവശ്യമില്ലാത്ത ചാറ്റുകള്‍ വന്നാൽ അവ ആര്‍കൈവ്ഡ് ഫോള്‍ഡറില്‍ മാത്രമായി ചുരുങ്ങും. ഇത്തരം ചാറ്റുകളില്‍ സന്ദേശങ്ങള്‍ വരുമ്പോള്‍ ചാറ്റ് ലിസ്റ്റിന്റെ മുകളിൽ നോട്ടിഫോക്കേഷൻ കാണിക്കില്ലെന്ന് വാട്‌സ്ആപ് അധികൃതർ അറിയിച്ചു. ഇതുവഴി ഉപയോക്താക്കൾക്ക് തങ്ങളുടെ ഇന്‍ബോക്‌സില്‍ കൂടുതല്‍ നിയന്ത്രണം ലഭ്യമാക്കാനും കഴിയുമെന്ന് വാട്‌സ്ആപ് അറിയിച്ചു.
പുതിയ അപ്‌ഡേഷൻ അനുസരിച്ച് ആര്‍കൈവ് ചെയ്ത ചാറ്റുകളില്‍ സന്ദേശങ്ങള്‍ വന്നാല്‍ ചാറ്റ് ലിസ്റ്റിന് പകരം ആര്‍കൈവ് ഫോള്‍ഡറില്‍ തന്നെ തുടരും. ഇത് സംബന്ധിച്ച് നോട്ടിഫിക്കേഷനും ഉണ്ടാകില്ല. ആവശ്യമില്ലാത്ത ചാറ്റുകളെല്ലാം ഒരും ഫോള്‍ഡറിലേക്ക് മാറ്റാനും കഴിയും. ആവശ്യമുള്ളവർക്ക് വേണമെങ്കിൽ ഇതിൽ മാറ്റം വരുത്താം. പുതിയ ഫീച്ചർ ആവശ്യമില്ലെങ്കിൽ സെറ്റിങ്‌സില്‍ മാറ്റം വരുത്താവുന്നതാണെന്നും വാട്‌സ്ആപ് അറിയിച്ചു.

അഥവാ അത് വീണ്ടും കാണിച്ചുതുടങ്ങണമെങ്കില്‍ ആര്‍കൈവ് ചെയ്തത് ഒഴിവാക്കണം. ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ സേവനം ലഭ്യമാണെന്ന് വാട്‌സ്ആപ് അറിയിച്ചു. നേരത്തെ ചാറ്റുകള്‍ ആര്‍കൈവ് ചെയ്താല്‍ പുതിയ സന്ദേശങ്ങള്‍ വരുന്നതോടെ ആ ചാറ്റുകള്‍ വീണ്ടും സജീവമാകുമായിരുന്നു. ചൊവ്വാഴ്ച നിലവില്‍വന്ന പുതിയ മാറ്റത്തോടെ അത് ഇല്ലാതാകും. ആര്‍കൈവ് ചെയ്യുന്ന ചാറ്റുകള്‍ പിന്നീട് അണ്‍ആര്‍കൈവ് ചെയ്യുംവരെ അതേ അവസ്ഥയില്‍ തുടരും.