വ്യാജ പ്രൊഫൈലുകൾ കണ്ടുപിടിക്കാന്‍ പൊലീസിന്റെ 9 നിര്‍ദേശങ്ങള്‍ ; വിവാദമായതോടെ എഡിറ്റ് ചെയ്ത് അഞ്ചാക്കി ചുരുക്കി; കേരള പോലീസ് എയറിൽ

0
42

നവ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് വിവാദത്തില്‍.നൽകിയ 9 മാർഗങ്ങളിൽ പലതും ‘വാട്സപ്പ് അമ്മാവൻ’ ടൈപ്പാണെന്ന വിമർശനങ്ങൾക്ക് പിന്നാലെ പൊലീസ് പോസ്റ്റ് തിരുത്തി.

കുറിപ്പ് വിവാദമായതോടെ പൊലീസ് പോസ്റ്റിലെ ഉള്ളടക്കം തിരുത്തി. അഞ്ചോളം തവണയാണ് പോസ്റ്റ് കുറിപ്പ് എഡിറ്റ് ചെയ്തത്.വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയാന്‍ ഒന്‍പത് കാര്യങ്ങളാണ് പൊലീസ് ആദ്യമിട്ട പോസ്റ്റിലുണ്ടായിരുന്നത്. അതില്‍ ഒന്ന് ഒരു സ്ത്രീയുടെ വ്യാജ പ്രൊഫൈല്‍ എങ്ങനെ കണ്ടുപിടിക്കാം എന്നതായിരുന്നു.

ഒരു സ്ത്രീയുടെ പ്രൊഫൈലിൽ 4000 ൽ കൂടുതൽ ഫ്രണ്ട്സും ഫോളോവേഴ്സും ഉണ്ടെങ്കിൽ ഫെയ്ക്കിനുള്ള സാധ്യത വളരെ കൂടുതലാണ്, പെൺകുട്ടികളുടെ പേരും ചിത്രവും അടങ്ങിയ പ്രൊഫൈലിൽ ഫോൺ നമ്പർ പരസ്യമായി കൊടുത്തിട്ടുണ്ടെങ്കിൽ അതൊരു വ്യാജൻ ആകാനാണ് സാധ്യത, സ്ത്രീയുടെ അക്കൗണ്ടിൽ ഭൂരിപക്ഷവും പുരുഷന്മാർ, അല്ലെങ്കിൽ പുരുഷ അക്കൗണ്ടിൽ ഭൂരിപക്ഷവും സ്ത്രീകൾ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ് എന്നിങ്ങനെയുള്ള മാർഗങ്ങളാണ് പൊലീസ് ‘മുക്കി’യത്.

കേരള പൊലീസിൻ്റെ തിരുത്തിയ പോസ്റ്റ്