മുട്ടില്‍ മരംമുറി: മൂന്ന് പ്രതികള്‍ അറസ്റ്റില്‍

0
8

റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നീ സഹോദരങ്ങളാണ് പൊലീസ് പിടിയിലായത്. ഹൈക്കോടതിയില്‍ സര്‍ക്കാരാണ് പ്രതികള്‍ പിടിയിലായ കാര്യം അറിയിച്ചത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊച്ചിയിലേക്ക് പോകുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച്‌ തിരൂര്‍ ഡിവൈഎസ്പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറും. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 36 കേസുകളിൽ ഇവർ പ്രതികളാണ്.