രാകേഷ് അസ്താന പുതിയ ഡല്‍ഹി പൊലീസ് കമ്മീഷണര്‍

0
63

 

ബി എസ്എഫ് ഡയറക്ടർ ജനറൽ രാകേഷ് അസ്താനയെ ഡൽഹി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചു. മുൻ സി.ബി.ഐ സ്‌പെഷ്യൽ ഡയരക്ടറായിരുന്ന അസ്താന ജൂലൈ 31ന് വിരമിക്കാനിരിക്കെ ഒരു വർഷം കാലാവധി നീട്ടിനൽകിയാണ് പുതിയ നിയമനം. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ഗുജറാത്ത് കേഡർ ഐ.പി.എസ് ഓഫീസറായ രാകേഷ് അസ്താന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനാണ്. 2019 ജനുവരിയിൽ സി ബി ഐ സ്‌പെഷൽ ഡയക്ടറായിരിക്കേ അന്നത്തെ മേധാവി അലോക് വർമ്മയുമായി കൊമ്പ് കോർത്തതു വിവാദമായി.

അസ്താനയെ സ്‌പെഷൽ ഡയറക്ടറായി നിയമിച്ചത് അലോക് വർമ എതിർത്തിരുന്നു. തുടർന്ന് വർമയ്‌ക്കൊപ്പം സി ബി ഐ യിൽ നിന്നു പുറത്തുപോയ അസ്താനയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഡയറക്ടർ ജനറലായി നിയമിച്ചു.