Sunday
11 January 2026
24.8 C
Kerala
HomeKeralaയു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം,നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.

യു.എ.ഇയിൽ നഴ്‌സുമാർക്ക് അവസരം,നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.

 

യു.എ.ഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു. യോഗ്യത ബി.എസ്.സി. നഴ്‌സിംഗ്. ഉയർന്ന പ്രായപരിധി 35 വയസ്സ്. ഐ.സി.യു, പോസ്റ്റ് പാർട്ടം, എൻ.ഐ.സിയു, മെഡിക്കൽ സർജിക്കൽ, തിയേറ്റർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.

വനിതകൾക്ക് മുൻഗണന. പ്രമുഖ ആശുപത്രികളിൽ മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ശമ്പളം ഏകദേശം 1.3-1.5 ലക്ഷം രൂപ. അപേക്ഷ www.norkaroots.org യിൽ ആഗസ്റ്റ് 8 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) നിന്നും ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments