ആ​റ് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മർദിച്ചു , പി​താ​വ് കസ്റ്റഡിയിൽ

0
80

 

എ​റ​ണാ​കു​ളം തോ​പ്പും​പ​ടി​യി​ൽ ആ​റ് വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് പി​താ​വ്. പ​ഠി​ക്കു​ന്നി​ല്ല എ​ന്നാ​രോ​പി​ച്ചാ​ണ് കുട്ടിയെ പിതാവ് ചൂ​ര​ൽ വ​ടി​കൊ​ണ്ട് മ​ർ​ദ്ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പി​താ​വ് സേവ്യർ റോജനെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യാ​ണ് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട​ത്. കു​ട്ടി​യു​ടെ ദേ​ഹ​ത്ത് മു​ഴു​വ​ൻ മ​ർ​ദ്ദ​ന​മേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഇ​യാ​ൾ ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്കൊ​പ്പ​മാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ഇ​ട​ക്കി​ട​യ്ക്ക് കു​ഞ്ഞി​നെ മ​ർ​ദ്ദി ക്കു​മാ​യി​രു​ന്നു.കു​ട്ടി പ​ഠി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സേവ്യർ റോജ​ൻറെ വി​ശ​ദീ​ക​ര​ണം. പോ​ലീ​സ് ഇ​യാ​ൾ​ക്ക് എ​തി​രെ കേ​സെ​ടു​ത്തു. കു​ട്ടി​യെ ശി​ശു​ക്ഷേ​മ ഭ​വ​നി​ലേ​ക്ക് മാ​റ്റി.