“മനോരമ വായിച്ച് ഞെട്ടരുത്”, മാധ്യമവാർത്തകളെ പരിഹസിച്ച് എസ് സുദീപ്

0
55

 

നിയമസഭാ കൈയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ മറയാക്കി പ്രതിപക്ഷവും ബിജെപിയും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തെ തുറന്നുകാട്ടി മുൻ ജുഡീഷ്യൽ ഓഫീസർ എസ് സുദീപ്. കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല. നിയമസഭാ സംഭവുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കാൻ പ്രോസിക്യൂഷൻ നൽകിയ ഒരപേക്ഷ ഉണ്ടായിരുന്നു. അതിന് നിയമത്തിൽ വകുപ്പുണ്ട്.
ആ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഹൈക്കോടതിയും സുപ്രീം കോടതിയും ആ അപേക്ഷ തള്ളി. അതാണ് സംഭവിച്ചത്. ശശി തരൂരും വി ശിവൻകുട്ടിയും കുറ്റം ചെയ്തതായി ഒരു കോടതിയും കണ്ടിട്ടില്ല, മനോരമ വായിച്ച് ഞെട്ടരുത്.

ഇനി ശശി തരൂരിനും വി ശിവൻകുട്ടിക്കുമെതിരായ കേസുകളിൽ കോടതി, ചാർജ് ഫ്രെയിം ചെയ്യണോ എന്നു തീരുമാനിക്കും. ചാർജ് ഫ്രെയിം ചെയ്താൽ വിചാരണ നടക്കും. അതിനെയാണ് വലിയ തോതിൽ മനോരമ അടക്കമുള്ള മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നതെന്നും സുദീപ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായി. പോസ്റ്റിന്റെ പൂർണരൂപം.