ധനുഷ് ചിത്രം ‘മാരന്‍’ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു, ജന്മദിനത്തിൽ ഫസ്റ്റ് ലുക്ക് ഫോട്ടോ ഷെയര്‍ ചെയ്ത താരം

0
22

തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനാകുന്ന ഏറ്റവും പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരന്‍ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങി. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജന്മദിനമായ ബുധനാഴ്ച ധനുഷ് തന്നെയാണ് ഫസ്റ്റ് ലുക്ക് ഫോട്ടോ ഷെയര്‍ ചെയ്തത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാര്‍ത്തിക് നരേന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക.