ഹാജരായില്ലെങ്കിൽ അറസ്റ്റ്; കങ്കണയ്ക്ക് കോടതിയുടെ അന്ത്യശാസനം

0
61

മാനനഷ്ടകേസിൽ കോടതിയിൽ തുടർച്ചയായി ഹാജരാകാത്ത നടി കങ്കണ റണാവത്തിന് ഹാജരാകാനുള്ള അന്ത്യശാസനം നല്‍കി അന്ധേരി മെട്രോപ്പൊലിറ്റന്‍ കോടതി. വാദം കേള്‍ക്കലിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കേസില്‍ തുടര്‍ച്ചയായി ഹാജരാതിരുന്നതോടെയാണ് കങ്കണയെ കോടതി അതിരൂക്ഷമായി വിമർശിച്ചത്. ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ ഇടപെടല്‍. ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്ന പരാമര്‍ശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വിദേശത്തായതിനാലാണ് കങ്കണ എത്താത്തത് എന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസില്‍ കങ്കണയ്ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന ജാവേദ് അക്തറിന്റെ അപേക്ഷ കോടതി നിരസിച്ചു. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ കങ്കണ ഹാജരായില്ലെങ്കിൽ സമാന ആവശ്യം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി.