ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ബുധനാഴ്ച രാവിലെ ഗവർണർ തവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞക്ക് മുമ്പ് മുൻ മുഖ്ഖ്യമന്ത്രി യെദിയൂരപ്പയുടെ കാൽ തൊട്ടു വാങ്ങിയാണ് ബസവരാജ് ബൊമ്മെ വേദിയിൽ എത്തിയത്. രാവിലെ ബംഗളുരുവിലെ മാരുതി ക്ഷേത്രത്തിൽ എത്തി പൂജ നടത്തിയശേഷം കേന്ദ്ര നേതൃത്വം നിയോഗിച്ച നിരീക്ഷകനും കേന്ദ്രമന്ത്രിയുമായ ധർമേന്ദ്ര പ്രധാനുമായും ബി എസ് യെദിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. വൈകിട്ട് ക്യാബിനറ്റ് യോഗം വിളിച്ചുചേർക്കുമെന്നും ജനങ്ങളുടെ സര്‍ക്കാരായി പ്രവര്‍ത്തിക്കുമെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും വൈകിട്ട് വിളിച്ചുചേർക്കുമെന്നും അദ്ദേഹം പറഞ്ഞ.
ബി എസ് യെദിയൂരപ്പ രാജി വെച്ചതിനു പിന്നാലെയാണ് ബസവരാജ് ബൊമ്മെയെ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവില്‍ ആഭ്യന്തരമന്ത്രിയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണു ബൊമ്മെ. മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എസ് ആര് ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. ജനതാദളിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ബസവരാജ് 2008ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1960 ജനുവരി 28നാണു ജനനം. മെക്കാനിക്കൽ എഞ്ചിനിയറിങ് കഴിഞ്ഞശേഷം മൂന്നുവർഷം പുണെയിലെ ടാറ്റ മോട്ടോഴ്സിൽ ജെലോയ് ചെയ്തു. പിന്നീടാണ് വ്യവസായമേഖലയിലേക്ക് തിരിഞ്ഞത്. ഇതിനിടെ രാഷ്ട്രീയത്തിലും സജീവമായി. മുൻ മുഖ്യമന്ത്രി ജെ എച്ച് പാട്ടീലിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായും നിയമസഭാ കൗൺസിലിൽ പ്രതിപക്ഷ ഉപനേതാവായും പ്രവർത്തിച്ചിട്ടുണ്ട്.