Monday
12 January 2026
20.8 C
Kerala
HomeIndiaഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി, അന്വേഷണം ഊർജിതം

ഹൊസങ്കടി ജ്വല്ലറി കവര്‍ച്ച; മോഷ്ടാക്കള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി, അന്വേഷണം ഊർജിതം

മഞ്ചേശ്വരം ഹൊസങ്കടിയില്‍ സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ജ്വല്ലറി കുത്തിത്തുറന്ന് ഏഴ് കിലോ വെള്ളിയും രണ്ടുലക്ഷം രൂപയും കൊള്ളയടിച്ച സംഘം സഞ്ചരിച്ച കാർ കണ്ടെത്തി. കർണാടക രജിസ്‌ട്രേഷനില്‍ ഉള്ള ഇന്നോവ കാറാണ് അന്വേഷകസംഘം കണ്ടെത്തിയത്. വെള്ളിയും രൂപയും കാറിലിനിന്നും കണ്ടെടുത്തു. പ്രതികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലായിരുന്നു കവർച്ച. സുരക്ഷാ ജോലിക്കാരനായ അബ്ദുല്ലയെ തലക്കടിച്ച്‌ കെട്ടിയിട്ട ശേഷം പൂട്ടു പൊളിച്ച്‌ അകത്തു കയറുകയായിരുന്നു. തലയ്ക്കും കണ്ണിനും കാര്യമായി പരിക്കേറ്റ അബ്ദുല്ല മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

RELATED ARTICLES

Most Popular

Recent Comments