‘മണി ഹെയ്സ്റ്റ്’ ഓഗസ്റ്റ് 2ന് ട്രെയ്ലര്‍ എത്തും

0
25

ടെലിവിഷന്‍ സിരീസുകളില്‍ ലോകത്ത് ഏറ്റവുമധികം ആരാധകരെ നേടിയ ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സ്പാനിഷ് ഹെയ്സ്റ്റ് ക്രൈം ഡ്രാമ ‘മണി ഹെയ്സ്റ്റ്’. ‘ലാ കാസ ഡേ പാപ്പല്‍’ എന്ന് സ്പാനിഷ് പേരുള്ള സിരീസ്. നാല് സീസണുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയ സിരീസിന്റെ അഞ്ചാമത്തേതും അവസാനത്തേതുമായ സീസണിന് കാത്തിരിക്കുകയാണ് ആരാധകര്‍. ഓഗസ്റ്റ് 2ന് ട്രെയ്ലര്‍ എത്തും. അഞ്ച് എപ്പിസോഡുകള്‍ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് സീസണ്‍ 5 പ്രേക്ഷകരിലേക്ക് എത്തുക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും. 2020 ഏപ്രില്‍ 3നാണ് നാലാം സീസണ്‍ പുറത്തെത്തിയത്.