മധ്യപ്രദേശിൽ മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനം; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്

0
13

മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകലേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരുക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ, മുൻമുഖ്യമന്ത്രി ഉമാ ഭാരതി എന്നിവരുൾപ്പെടെയുള്ള വി.ഐ.പികളുടെ സന്ദർശനമാണ് തിരക്കിന് കാരണമായത്.

നിരവധിപ്പേർ വിഐപികൾക്കൊപ്പം ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന്റെ നാലാം നമ്പർ ഗേറ്റിലൂടെ തള്ളിക്കയറാനുള്ള ശ്രമത്തിനിടയിൽ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധിപ്പേർക്ക് പരിക്കേൽക്കുകയായിരുന്നു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച പൊലീസുകാർക്കും പരിക്കേറ്റു.