രമ്യ ഹരിദാസിന്റെ പരാക്രമം: സംഭവിച്ചതെന്ത്- സനൂഫ് മുഹമ്മദ് വെളിപ്പെടുത്തുന്നു

0
87

അതുകൊണ്ടരിശം തീരാഞ്ഞിട്ടവൻ പുരയുടെ ചുറ്റും മണ്ടിനടന്നു എന്ന് എഴുതിയത് കുഞ്ചൻനമ്പ്യാരാണ്. അതെ മനസ്ഥിതിയിലാണ് ആലത്തൂരിലെ എംപി രമ്യ ഹരിദാസ്. പെടുമെന്ന ഘട്ടം വന്നതോടെ പെരുങ്കള്ളം എഴുന്നള്ളിച്ച് വിഷയം വഴി തിരിച്ചുവിടാൻ ശ്രമിച്ചുവെങ്കിലും എട്ടുമ്വുമൊടുവിൽ രമ്യ തന്നെ കുടുങ്ങുന്ന സ്ഥിതിയാണ്.

ഇല്ലാത്ത കാര്യം വാർത്ത ചാനലുകളിൽ പറഞ്ഞ് ആകെ നാണം കെട്ടിരിക്കുകയാണ് രമ്യ. വ്യാജ പരാതി ഉയർത്തി സ്ത്രീസമൂഹത്തോടും സ്ത്രീ സുരക്ഷാ നിയമങ്ങൾ സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്ത നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുകയാണ് രമ്യ ഹരിദാസ്. ഇത്തരത്തിൽ അപാരമായ തൊലിക്കട്ടിയുള്ള രമ്യയുടെ വാദമൊന്നും ഇനി വിലപ്പോകില്ല. കാരണം, പാലക്കാട് കല്മണ്ഡപത്തിലെ ഹോട്ടലിൽ നടന്ന കാര്യങ്ങൾ എല്ലാം ലോകമെല്ലാം കണ്ടതാണ്. അതിനിടയിലാണ് ഇപ്പോൾ കയ്യിൽ കയറിപ്പിടിച്ചുവെന്ന പച്ചക്കള്ളം എഴുന്നള്ളിച്ചത്.

എന്നാൽ, പെങ്ങളൂട്ടി ആകെ നാറി നാണം കെടുമെന്നു മാത്രമല്ല, ഇനി ഈ ആരോപണം കൂടി തെളിയിക്കേണ്ടിയും വരും. വായിൽ വരുന്നത്ത് വളവളാ എന്ന് മാധ്യമങ്ങൾക്ക് മുന്നിൽ എഴുന്നള്ളിക്കുമ്പോൾ ഇതിന്റെ ഗൗരവം മനസിലാക്കാനുള്ള സാമാന്യബുദ്ധി പോലും രമ്യക്ക് ഇല്ലാതെ പോയി.ഇപ്പോൾ പറയുന്നത് ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ കയ്യിൽ കയറിപിടിച്ചു എന്നാണ്. ഹാലോ മദാമ്മ, നിങ്ങൾ അവിടെ ഇരിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

സമൂഹമാധ്യമങ്ങളിൽ നിങ്ങളുടെ സെല്ലുകാർ പോലും ഒരക്ഷരം ഇതേപ്പറ്റി ഒന്നും ഉരിയാടിയിട്ടില്ല. പല മഹിളാനേതാക്കളും നിങ്ങൾ നിയമം ദുരുപയോഗം ചെയ്യുന്നതിനെ വിമര്ശിക്കുകയൂം ചെയ്തിട്ടുണ്ട്. ഇനി ഒരു കാര്യം കൂടി അറിഞ്ഞോളൂ. വളരെ ഗുരുതരമായ ഒരു ആരോപണമാണ് നിങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഇത്തരം പമ്പര വിഡ്ഢിത്തം എഴുന്നള്ളിച്ചാൽ മനോരമയൊക്കെ നിങ്ങളെ വെള്ള പൂശിക്കോളും, അല്ലാതെ നാട്ടുകാർ മണ്ടന്മാർ ആണെന്ന് വിചാരിക്കരുത്.