കരഞ്ഞുകൊണ്ട് രാജി ; യെദിയൂരപ്പ പടിയിറങ്ങി

0
80

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദിയൂരപ്പ് രാജിവെച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് യെദിയൂരപ്പ ഗവര്‍ണറെ കാണും.

ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. രാജി പ്രഖ്യാപിച്ച വേളയിൽ വിതുമ്പി കരഞ്ഞ യെദിയൂരപ്പ ഇത് ദുഃഖത്തിന്റെ കണ്ണുനീർ അല്ല മറിച്ച് സന്തോഷത്തിന്റെ കണ്ണുനീർ ആണെന്നും ഈ വേളയിൽ അമിത് ഷായിക്കും മോദിക്കും നദ്ദയിക്കും നന്ദി പറയുകയും ചെയ്തു .

രണ്ട് വർഷം കഴിഞ്ഞാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യെദിയൂരപ്പയെ ഇപ്പോഴേ മാറ്റിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വം ഇങ്ങനെ ഒരു തീരുമാനം. കൊവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടതും ഭരണപരാജയവും ചൂണ്ടിക്കാട്ടി കേന്ദ്ര നേതാക്കൾ യെദിയൂരപ്പയ്ക്ക് എതിരെ വന്നിരുന്നു . എന്നാൽ, കേന്ദ്ര നേതാക്കൾ തീരുമാനവുമായി ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും അഞ്ചുവര്ഷവും ഭരിക്കുമെന്നാണ് യെദിയൂരപ്പ അന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്‌.

ഭരണപരാജയവും ഔദ്യോഗിക തീരുമാനങ്ങളില്‍ ഇടപെടാന്‍ മക്കളെ അനുവദിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്ന് വന്നത്തോടെയാണ് ബിജെപി നേതൃത്വം യെദ്യൂരപ്പക്കെതിരെ തീരുമാനം കൈകൊള്ളുന്നത്. പ്രായപരിധിയുടെ പേരിലാണ്‌ മാറ്റം നടപ്പാക്കുക എന്ന് മുൻപേ തന്നെ കേന്ദ്ര നേതൃത്വം തിരുമാനിച്ചിരുന്നു.