ധീരസ്‌മൃതി, ഇന്ന് കാർഗിൽ വിജയ് ദിവസ്

0
66

 

ഇന്ന് കാർഗിൽ വിജയ് ദിവസ്.1999 മേയ് എട്ടു മുതൽ ജൂലൈ 26 വരെയായിരുന്നു കാർഗിൽ യുദ്ധം. . കാ‌ർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്ഥാനു മേൽ സമ്പൂർണജയം നേടിയതിന്റെ 22-ാം വാർഷികം.ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.

1999 മേയ് 3 മുതൽ ജൂലായ് 26 വരെ നീണ്ട യുദ്ധത്തിൽ 527 ഇന്ത്യൻ സൈനികർ ധീരരക്തസാക്ഷികളായി. ഇന്ന് ജമ്മു കാശ്‌മീരിലെ ദ്രാസിൽ, കാർഗിൽ യുദ്ധസ്‌മാരകത്തിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദും ഡൽഹിയിലെ യുദ്ധസ്‌മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കാർഗിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കും.

യുദ്ധത്തിന്റെ നാൾവഴി

*1999 മേയ് 5-15 ഇന്ത്യൻസേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിനെത്തി. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി

* മേയ് 25- കാർഗിൽ, ദ്രാസ്, ബതാലിക്, മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണം ആരംഭിച്ചു

* മേയ് 26- വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാകിസ്താൻ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാകിസ്താൻ വെടിവെച്ചിട്ടു. സ്ക്വാഡ്രൻ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു.

* മേയ് 28- മിഗ് 27 ഹെലികോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു.

* ജൂൺ 3- ലെഫ്റ്റനന്റ് കേണൽ നചികേതയെ പാകിസ്താൻ ഇന്ത്യക്ക്‌ കൈമാറി

* ജൂൺ 6- കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം

* ജൂൺ 10- ആറുപട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാകിസ്താൻ ഇന്ത്യക്ക്‌ കൈമാറി

* ജൂൺ 13- താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു

* ജൂലായ് 4- ഇന്ത്യൻസേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.

* ജൂലായ് 11- നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിൻമാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു.

* ജൂലായ് 14- ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ചു.