ഇന്ത്യയിൽ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സർവീസില്ലെന്ന് ഇത്തിഹാദ്​

0
32

 

ഇന്ത്യയിൽ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സർവീസില്ലെന്ന്​ ഇത്തിഹാദ്​ എയർവേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തിൽ വിമാന സർവീസ്​ സംബന്ധിച്ച്​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചത്.

യാത്രവിലക്ക്​ സംബന്ധിച്ച്​ അധികൃതർ അറിയിപ്പൊന്നും നൽകാത്ത സാഹചര്യത്തിൽ സർവീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്പനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയർ ഇന്ത്യ കമ്പനികൾ അറിയിച്ചിരുന്നത്​.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യാത്ര പുനരാരംഭിക്കുന്നതിന്​ ചില ഇടപെടലുകൾ ജൂലൈ ആദ്യത്തിൽ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ ആഗസ്​ത്​ തുടക്കത്തിലെങ്കിലും സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികളടക്കമുള്ള പ്രവാസികൾ. കമ്പനി സർവീസ് ഇല്ലെന്നു വ്യക്തമാക്കിയതോടെ ആഗസ്​ത്​ ആദ്യവാരത്തിൽ വിമാന സർവീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റു.