ഓടിക്കൊണ്ടിരിക്കെ വേണാട് എക്‌സ്പ്രസിന്റെ എന്‍ജിനും ബോഗിയും വേര്‍പെട്ടു, ആളപായമില്ല, ഒഴിവായത് വന്‍ ദുരന്തം

0
64

ഷൊര്‍ണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വേണാട് എക്‌സ്പ്രസിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടു. അങ്കമാലിക്കും ആലുവയ്ക്കും
ഇടയിൽ ചൊവ്വരയില്‍ വെച്ചാണ് ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പ്പെട്ടത്. ട്രെയിനിന് വേഗം കുറവായതിനാൽ വൻദുരന്തം ഒഴിവായി. ആളപായം ഒന്നുമില്ലെന്നും കോച്ചിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പ്രശ്‌നം പരിഹരിച്ചതിനുശേഷം ട്രെയിന്‍ യാത്രതിരിച്ചു.

അറ്റകുറ്റപണികള്‍ നടത്തി മണിക്കൂറുകള്‍ വൈകിയാല്‍ വേണാട് യാത്ര പുനരാരംഭിച്ചത്. എറണാകുളം സ്‌റ്റേഷനിലെത്തിയ ശേഷവും ട്രെയിനില്‍ പരിശോധന നടത്തി. ഇതിനുശേഷമാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ അനുമതി നല്‍കിയത്. ഒന്നരമണിക്കൂര്‍ വൈകിയാണ് വേണാട് ഓടുന്നത്.