ടോക്കിയോ ഒളിമ്പിക്‌സ് 2021 : ന്യൂസിലാൻഡിനെ തകർത്തു ഹോക്കിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

0
89

ടോക്കിയോ ഒളിമ്പിക്‌സ് രണ്ടാം ദിനത്തിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഹോക്കിയിൽ ഇന്ത്യ ന്യൂസിലാൻഡിനെ തോൽപ്പിച്ചു. പൂൾ എ മത്സരത്തിൽ എതിരാളികളായ ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ സംഘം കീഴടക്കിയത്.

ഇന്ത്യയ്ക്കായി രൂപീന്ദർ പാൽ (10′), ഹർമൻപ്രീത് സിങ് (26′, 33′) എന്നിവർ ഗോൾ കണ്ടെത്തി. കെയ്ൻ റസ്സലും (6′) സ്റ്റീഫൻ ജെന്നസുമാണ് (43′) ന്യൂസിലാൻഡിന്റെ ഗോൾ സ്‌കോറർമാർ.