ടോക്കിയോ ഒളിമ്പിക്‌സ് 2021 : അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ

0
70

അമ്പെയ്ത്ത് മിക്‌സഡ് ഡബിൾസിൽ ഇന്ത്യ ക്വാർട്ടറിൽ . ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ചൈനീസ് തായ്‌പെയ് സഖ്യത്തെ തോൽപ്പിച്ചു. അടുത്ത എതിരാളികൾ കരുത്തരായ ദക്ഷിണ കൊറിയയാണ്.ഒളിമ്പിക്‌സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡൽ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യം ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുന്നത്.

പ്രീ ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ് ടീമിനെതിരെ 5-3 എന്ന സ്‌കോറിനാണ് ഇന്ത്യൻ സഖ്യത്തിന്റെ ജയം. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന ദീപികയും പ്രവീണും ശക്തമായ തിരിച്ചുവരവിലൂടെയാണ് ചൈനീസ് താരങ്ങളായ ലിൻ ചിയ, ടാങ് ചിഹ് ചുനി എന്നീ തായ്‌പേയ് സഖ്യത്തെ മറികടന്നത്.

വ്യക്തിഗത മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രവീൺ യാദവിന് അവസാന നിമിഷമാണ് പകരം മിക്‌സഡ് മത്സരത്തിൽ ദീപികയ്‌ക്കൊപ്പം മത്സരിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതാനു ദാസിന് പകരമാണ് പ്രവീൺ കളിച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരം.

നേരത്തെ ഒളിമ്പിക്സിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ മത്സരത്തിൽ ഫൈനലിന് യോഗ്യത നേടാനാകാതെ ഇന്ത്യ പുറത്തായിരുന്നു . ഇന്ത്യയുടെ മെഡൽ പ്രതീക്ഷ ആയിരുന്ന ഇനത്തിൽ എളവേണിൽ വാളറിവാൻ, അപൂർവി ചന്ദേല എന്നിവരാണ് പുറത്തായത്.