വെള്ളിത്തിളക്കത്തിൽ ഇന്ത്യ, ടോക്കിയോവിൽ ആദ്യ മെഡൽ ഉയർത്തി ഇന്ത്യ

0
54

 

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ മെഡൽ പട്ടിക തുറന്നു. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവാണ് വെള്ളി നേടി അഭിമാനകരമായ നേട്ടം കൈവരിച്ചത്.

സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചിൽ 87 കിലോ ഭാരമുയർത്തി.ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ്. അവസാന ശ്രമത്തിൽ 117 കിലോ ഉയർത്തുവാൻ ക്ലീൻ ആൻഡ് ജെർക്കിൽ ചാനു ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

210 കിലോ ഉയർത്തിയ ചൈനീസ് താരം ഹോയി ആണ് സ്വർണ്ണം നേടിയത്. ഇന്തോനേഷ്യയുടെ വിൻഡി ആയിഷ വെങ്കല മെഡൽ നേടി. ഒളിമ്പിക്‌സ് റെക്കോഡോടു കൂടിയാണ് ചൈനീസ് താരത്തിന്റെ സ്വർണനേട്ടം.