ടോക്കിയോ ഒളിംപിക്സ് 2021 ; ഷൂട്ടിംഗിൽ സൗരഭ് ചൗധരി പുറത്ത്, മിക്‌സഡ് ഡബിൾസ് അമ്പെയ്ത്തിലും നിരാശ

0
69

ടോക്കിയോ ഒളിംപിക്സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശ. പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരി മെഡൽ കാണാതെ പുറത്തായി. ഫൈനലിൽ ഏഴാം സ്ഥാനത്ത് മാത്രമാണ് ലോക രണ്ടാം നമ്പർ താരമായ സൗരഭിന് ഫിനിഷ് ചെയ്യാനായത്.

യോഗ്യതാ റൗണ്ടിൽ 600ൽ 586 പോയിന്റുമായി ഒന്നാമതെത്തിയാണ് സൗരഭ് ഫൈനലിൽ യോഗ്യനായത്. മറ്റൊരു ഇന്ത്യൻ താരം അഭിഷേക് വർമ ഫൈനലിലെത്താതെ നേരത്തെതന്നെ പുറത്തായിരുന്നു.

അതേസമയം മിക്‌സഡ് ഡബിൾസ് അമ്പെയ്ത്ത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആൻ സാൻ-കിം ജി ഡിയോക്ക് സഖ്യം തോൽപ്പിച്ചു.

6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോൽവി വഴങ്ങിയത്. പ്രീക്വാർട്ടറിൽ പുറത്തെടുത്ത മികവ് ക്വാർട്ടർ ഫൈനലിൽ ആവർത്തിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചില്ല.