കാസർകോട്ട് ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു

0
67

കാസർകോട്ട് ചേട്ടന്റെ കുത്തേറ്റ് അനുജൻ മരിച്ചു. സീതാംഗോളിക്കടുത്ത മു​ഗു​വി​ലാണ് സംഭവം. ഉറുമിയിലെ ചെർള ഉസ്താദ് എന്ന അബ്ദുല്ല മു​സ്ലി​യാ​രു​ടെ മ​ക​ൻ ഇഞ്ചു എന്ന നി​സാ​ർ (35) ആ​ണ് മ​രി​ച്ച​ത്. നിസാറിന്റെ സഹോദരൻ റ​ഫീ​ഖ് ഓ​ടി ര​ക്ഷ​പെ​ട്ടു. ഇ​യാ​ൾ​ക്കാ​യി അന്വേഷണം തുടങ്ങി. വാ​ക്കു​ത​ർ​ക്ക​ത്തി​നിടെ റഫീഖ് നിസാറിനെ കുത്തുകയായിരുന്നു.

റഫീഖും നിസാറും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച പകൽ ഒന്നരയോടെ ഇരുവരും തമ്മിൽ വീണ്ടും വാക്കുതർക്കം ഉണ്ടായി. ഇതിനിടയിൽ റഫീഖ് അടുക്കളയിൽ നിന്നും കത്തിയെടുത്ത് നിസാറിനെ കു​ത്തി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു.

ഏതാനും കേസുകളിൽ പ്രതിയായ നിസാർ അടുത്തിടെയാണ് ജയിലിൽ നിന്നുമിറങ്ങിയത്. കുമ്പള പൊലീസ് സ്ഥലത്തെത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കാസർകോട് ജനറൽ ആ​ശു​പ​ത്രി മോർച്ചറിയിലേക്ക് മാ​റ്റി.