ഐസിഎസ്‌സി, ഐഎസ്‌സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
76

 

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിക്കുക.

പ്രത്യേക മൂല്യനിര്‍ണയം നടത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തെക്കുറിച്ച് സിഐഎസ് സിഇ ആണ് അറിയിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ പൊതു പരീക്ഷ റദ്ദാക്കിയിരുന്നു.

അതേസമയം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന് പ്രഖ്യാപിക്കും.കൂടുതല്‍ സമയം വേണമെന്ന സ്‌കൂളുടെ ആവശ്യം പരിഗണിച്ചായിരുന്നു സിബിഎസ്ഇ ഇളവ് അനുവദിച്ചത്.