കനത്ത മഴ: മംഗളുരു – ഗോവ ട്രെയിൻ പാളം തെറ്റി

0
90

കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് മംഗളുരു – ഗോവ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി. 01134 മംഗളുരു ജങ്ഷൻ – സി എസ് ടി ടെർമിനസ് എക്‌സ്പ്രസ് സ്‌പെഷ്യൽ ട്രെയിനാണ് ഗോവയിലെ ദൂദ്‌സാഗർ – സൊനാലിയത്തിനുമിടയിൽ പാളം തെറ്റിയത്.

യാത്രക്കാർക്കാർക്കും പരിക്കില്ല. വസിഷ്‌ടി നദി കരകവിഞ്ഞതിനാൽ ട്രെയിൻ റൂട്ട് മഡ്ഗാവ് – ലോണ്ട – മിറാജ് വഴിയാക്കിയിരുന്നു. ഗോവയിലെ ദൂദ്‌സാഗർ – സൊനാലിയത്തിനുമിടയിലാണ് ട്രെയിൻ പാളം തെറ്റിയത്. മേഖലയിലാകെ വ്യാപക മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അപകടത്തിൽപ്പെട്ട യാത്രക്കാരെ മറ്റൊരു കോച്ചിൽ കയറ്റി കുലേമിലേക്ക് എത്തിച്ചു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം നിരവധി ട്രെയിൻ സർവീസുകൾ നിർത്തിവച്ചു .കനത്തുപെയ്യുന്ന മഴയെത്തുടർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. കർണാടക, ഗോവ എന്നിവിടങ്ങളിൽ മഴ കൊടിയ നാശമാണ് വിതച്ചത്. കർണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.

ഏഴു ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മംഗളുരു അടക്കമുള്ള നഗരങ്ങൾ വെള്ളത്തിനടിയിലായി. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമംഗളൂരു, ഹസൻ, മടിക്കേരി, ശിവമോഗ ജില്ലകളിലാണ് റെഡ് അലർട്ട്. മിക്ക നദികളും കര കവിഞ്ഞു.